Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Judges

മൂന്നുപേർകൂടി; സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 37 ആയി

ന്യൂ​​​​​​​ഡ​​​​​​​ൽ​​​​​​​ഹി: സു​​​​​​​പ്രീം​​​​​​​കോ​​​​​​​ട​​​​​​​തി​​​​​​​യി​​​​​​​ൽ പു​​​​​​​തി​​​​​​​യ മൂ​​​​​​​ന്നു ജ​​​​​​​ഡ്ജി​​​​​​​മാ​​​​​​​ർ​​​​​​​കൂ​​​​​​​ടി. പു​​​​തു​​​​താ​​​​യി നി​​​​യ​​​​മി​​​​ത​​​​രാ​​​​യ ജ​​​​​​​സ്റ്റീസ് സു​​​​​​​നി​​​​​​​ത അ​​​​​​​ഗ​​​​​​​ർ​​​​​​​വാ​​​​​​​ൾ, ജ​​​​​​​സ്റ്റീ​​​​​​​സ് ദേ​​​​​​​വ​​​​​​​ന്ദ്ര കു​​​​​​​മാ​​​​​​​ർ ഉ​​​​​​​പാ​​​​​​​ധ്യാ​​​​​​​യ, ജ​​​​​​​സ്റ്റീ​​​​​​​സ് അ​​​​​​​പ​​​​​​​രേ​​​​​​​ഷ് കു​​​​​​​മാ​​​​​​​ർ സിം​​​​​​​ഗ് എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് ചീ​​​​​​​ഫ് ജ​​​​​​​സ്റ്റീ​​​​​​​സ് സൂ​​​​​​​ര്യ​​​​​​​കാ​​​​​​​ന്ത് ആ​​​​ണ് സ​​​​​​​ത്യ​​​​​​​വാ​​​​​​​ച​​​​​​​കം ചൊ​​​​​​​ല്ലി​​​​​​​ക്കൊ​​​​​​​ടു​​​​​​​ത്ത്.

ഇ​​​​തോ​​​​ടെ പ​​​​​​​ര​​​​​​​മോ​​​​​​​ന്ന​​​​​​​ത ​​​​​കോ​​​​​​​ട​​​​​​​തിയി​​​​​​​ലെ ജ​​​​​​​ഡ്ജി​​​​​​​മാ​​​​​​​രു​​​​​​​ടെ എ​​​​​​​ണ്ണം 37 ആ​​​​​​​യി. ജ​​​​​​​സ്റ്റീ​​​​​​​സ് സു​​​​​​​നി​​​​​​​ത അ​​​​​​​ഗ​​​​​​​ർ​​​​​​​വാ​​​​​​​ളി​​​​ന്‍റെ സാ​​​​ന്നി​​​​ധ്യം വ​​​​​​​നി​​​​​​​താ ജ​​​​​​​ഡ്ജി​​​​​​​മാ​​​​​​​രു​​​​​​​ടെ എ​​​​​​​ണ്ണം മൂ​​​​​​​ന്നാ​​​​യി ഉ​​​​യ​​​​ർ​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു.

ക​​​​​​​ഴി​​​​​​​ഞ്ഞ 28 നാ​​​​​​​ണു മൂ​​​​​​​ന്നു ജ​​​​​​​ഡ്ജി​​​​​​​മാ​​​​​​​രു​​​​​​​ടെ പേ​​​​​​​രു​​​​​​​ക​​​​​​​ൾ സു​​​​​​​പ്രീം​​​​​​​കോ​​​​​​​ട​​​​​​​തി കൊ​​​​​​​ളീജി​​​​​​​യം ശി​​​​​​​പാ​​​​​​​ർ​​​​​​​ശ ചെ​​​​​​​യ്ത​​​​​​​ത്.

National

ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ ജ​ഡ്ജി​മാ​ർ​ക്കെ​തി​രെ ല​ഭി​ച്ച​ത് 8,630 പ​രാ​തി​ക​ൾ: കേ​ന്ദ്ര നി​യ​മ​മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ സു​പ്രീം​കോ​ട​തി​യി​ലേ​യും ഹൈ​ക്കോ​ട​തി​ക​ളി​ലേ​യും സി​റ്റിം​ഗ് ജ​ഡ്ജി​മാ​ർ​ക്കെ​തി​രെ ചീ​ഫ് ജ​സ്റ്റി​സി​ന്‍റെ ഓ​ഫീ​സി​ൽ 8,630 പ​രാ​തി​ക​ൾ ല​ഭി​ച്ച​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​ൽ അ​റി​യി​ച്ചു. ലോ​ക്സ​ഭ​യി​ൽ ഡി​എം​കെ എം​പി വി.​എ​സ്. മ​തേ​ശ്വ​ര​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി കേ​ന്ദ്ര നി​യ​മ​മ​ന്ത്രി അ​ർ​ജു​ൻ റാം ​മേ​ഘ്‌​വാ​ൾ ആ​ണ് ഈ ​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.

ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ട​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ​രാ​തി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 2024-ലാ​ണ്. മു​ൻ ചീ​ഫ് ജ​സ്റ്റി​സു​മാ​രാ​യ ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, സ​ഞ്ജീ​വ് ഖ​ന്ന എ​ന്നി​വ​രു​ടെ കാ​ല​യ​ള​വി​ലാ​യി​രു​ന്നു ഇ​ത്. ജ​ഡ്ജി​മാ​ർ​ക്കെ​തി​രെ​യു​ള്ള അ​ഴി​മ​തി, ലൈം​ഗി​ക അ​തി​ക്ര​മം അ​ല്ലെ​ങ്കി​ൽ മ​റ്റ് ഗു​രു​ത​ര​മാ​യ സ്വ​ഭാ​വ​ദൂ​ഷ്യ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ സു​പ്രീം​കോ​ട​തി​യു​ടെ 'ഇ​ൻ-​ഹൗ​സ് ന​ട​പ​ടി​ക്ര​മം' വ​ഴി​യാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.

നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ലെ മൂ​ല്യ​ങ്ങ​ൾ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി 1997 മേ​യ് ഏ​ഴി​ന് സു​പ്രീം​കോ​ട​തി അം​ഗീ​ക​രി​ച്ച ര​ണ്ട് പ്ര​മേ​യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത്ത​രം പ​രാ​തി​ക​ളി​ൽ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ​രാ​തി പ​രി​ഹാ​ര പോ​ർ​ട്ട​ൽ വ​ഴി​യോ മ​റ്റ് മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യോ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​നോ അ​ത​ത് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സു​മാ​ർ​ക്കോ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി കൈ​മാ​റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ജു​ഡീ​ഷ്യ​റി​യു​ടെ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​ൻ മു​ൻ​പ് 'ജു​ഡീ​ഷ്യ​ൽ സ്റ്റാ​ൻ​ഡേ​ർ​ഡ്സ് ആ​ൻ​ഡ് അ​ക്കൗ​ണ്ട​ബി​ലി​റ്റി ബി​ൽ' സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്നി​രു​ന്നെ​ങ്കി​ലും പ​തി​ന​ഞ്ചാം ലോ​ക​സ​ഭ പി​രി​ച്ചു​വി​ട്ട​തോ​ടെ അ​ത് പാ​സാ​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ജു​ഡീ​ഷ്യ​റി​യി​ലെ ഉ​ത്ത​ര​വാ​ദി​ത്തം നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി നി​ല​വി​ൽ ആ​ഭ്യ​ന്ത​ര സം​വി​ധാ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

Kerala

ഏ​ഴു ജ​ഡ്ജി​മാ​ര്‍​ക്ക് സ്ഥി​രം നി​യ​മ​നം ന​ല്‍​കാ​ന്‍ ശി​പാ​ര്‍​ശ

കൊ​​​​ച്ചി: കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ലെ ഏ​​​​ഴ് അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ ജ​​​​ഡ്ജി​​​​മാ​​​​രെ സ്ഥി​​​രം ജ​​​​ഡ്ജി​​​​മാ​​​​രാ​​​​ക്കാ​​​ൻ സു​​​​പ്രീം​​​കോ​​​​ട​​​​തി കൊ​​​​ളീ​​​​ജി​​​​യം രാ​​​​ഷ്‌​​​ട്ര​​​​പ​​​​തി​​​​ക്കു ശി​​​​പാ​​​​ര്‍​ശ ന​​​​ല്‍​കി.

ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ എം.​​​​എ. അ​​​​ബ്‌​​​ദു​​​​ള്‍ ഹ​​​​ക്കിം, വി.​​​​എം. ശ്യാം​​​​കു​​​​മാ​​​​ര്‍, ഹ​​​​രി​​​​ശ​​​​ങ്ക​​​​ര്‍ വി. ​​​​മേ​​​​നോ​​​​ന്‍, എ​​​​സ്. മ​​​​നു, എ​​​​സ്. ഈ​​​​ശ്വ​​​​ര​​​​ന്‍, പി.​​​​എം. മ​​​​നോ​​​​ജ്, എം.​​​​ബി. സ്‌​​​​നേ​​​​ഹ​​​​ല​​​​ത എ​​​​ന്നി​​​​വ​​​​രാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി കൊ​​​​ളീ​​​​ജി​​​​യ​​​​ത്തി​​​​ന്‍റെ ശി​​​​പാ​​​​ര്‍​ശ​​​പ്ര​​​കാ​​​രം സ്ഥി​​​​രം ജ​​​​ഡ്ജി​​​​മാ​​​​രാ​​​​കു​​​​ന്ന​​​​വ​​​​ര്‍.

National

കോ​ട​തി​യി​ല്‍ ജ​ഡ്ജി​യോ​ട് ത​ര്‍​ക്കി​ച്ച അ​ഭി​ഭാ​ഷ​ക​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: കോ​ട​തി​യി​ല്‍ ജ​ഡ്ജി​യോ​ട് ത​ര്‍​ക്കി​ക്കു​ക​യും മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത അ​ഭി​ഭാ​ഷ​ക​ന്‍ മ​ഹേ​ഷ് തി​വാ​രി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി സു​പ്രീം​കോ​ട​തി. ജ​സ്റ്റി​സ് രാ​ജേ​ഷ് കു​മാ​റു​മാ​യി ത​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട അ​ഭി​ഭാ​ഷ​ക​ന്‍റെ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

'കോ​ട​തി എ​ന്നെ എ​ന്ത് ചെ​യ്യാ​നാ​ണ്? എ​ന്ന രീ​തി​യി​ലു​ള്ള മ​നോ​ഭാ​വ​മാ​ണ് ചി​ല അ​ഭി​ഭാ​ഷ​ക​ര്‍ കാ​ണി​ക്കു​ന്ന​തെ​ന്ന് സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചു. നി​യ​മ​സം​വി​ധാ​ന​ത്തോ​ടു​ള്ള ആ​ദ​ര​വ് നി​ല​നി​ര്‍​ത്താ​ന്‍ ഇ​ത്ത​രം പ്ര​വ​ണ​ത​ക​ള്‍ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ അ​ഭ​യ് എ​സ്. ഓ​ക്ക, അ​ഗ​സ്റ്റി​ന്‍ ജോ​ര്‍​ജ് മ​സി​ഹ് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് പ​റ​ഞ്ഞു.

ജാ​ര്‍​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി​യി​ലാ​ണ് അ​ഭി​ഭാ​ഷ​ക​നാ​യ മ​ഹേ​ഷ് തി​വാ​രി ജ​സ്റ്റി​സ് രാ​ജേ​ഷ് കു​മാ​റു​മാ​യി വാ​ക്കു​ത​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട​ത്. ഈ ​സം​ഭ​വ​ത്തി​ല്‍ തി​വാ​രി​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ അ​ദ്ദേ​ഹം ന​ല്‍​കി​യ അ​പ്പീ​ല്‍ പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് സു​പ്രീം​കോ​ട​തി​യി​ല്‍ നി​ന്ന് വി​മ​ര്‍​ശ​ന​മു​ണ്ടാ​യ​ത്.

താ​ന്‍ ഉ​പാ​ധി​ക​ളി​ല്ലാ​തെ മാ​പ്പ് ചോ​ദി​ക്കു​ന്നു​വെ​ന്ന് അ​ഭി​ഭാ​ഷ​ക​ന്‍ അ​റി​യി​ച്ചെ​ങ്കി​ലും, കേ​സ് ഡ​യ​റി​യി​ലെ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ തി​ക​ച്ചും ഗൗ​ര​വ​ക​ര​മാ​ണെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രു ജ​ഡ്ജി​ക്കെ​തി​രെ വ്യ​ക്തി​പ​ര​മാ​യ ആ​ക്ഷേ​പ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​ത് തൊ​ഴി​ല്‍​പ​ര​മാ​യ മാ​ന്യ​ത​യ്ക്ക് നി​ര​ക്കാ​ത്ത​താ​ണെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

കോ​ട​തി​യു​ടെ അ​ന്ത​സ്സി​നെ ചോ​ദ്യം ചെ​യ്യു​ന്ന ഇ​ത്ത​രം പെ​രു​മാ​റ്റ​ങ്ങ​ള്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും കോ​ട​തി മു​റി​ക്കു​ള്ളി​ലെ പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ള്‍ എ​ല്ലാ​വ​ര്‍​ക്കും ബാ​ധ​ക​മാ​ണെ​ന്നും സു​പ്രീം​കോ​ട​തി ഓ​ര്‍​മി​പ്പി​ച്ചു. 

Latest News

Corehub Up